കാർഷിക കടങ്ങൾക്കുള്ളപലിശയിളവ് പുന:സ്ഥാപിക്കണം: കിസാൻ സഭ

സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ സമ്മേളനം ഉൽഘാടനം ചെയ്തു .

പേരാമ്പ്ര: കേരളത്തിലെ നെല്ല്, വാഴ, പച്ചക്കറി, ഇഞ്ചി, മത്സ്യം എന്നീ മേഖലകളിലെ ദരിദ്ര -ഇടത്തരം കർഷകർക്കും ആയിരക്കണക്കിന് പാട്ടകൃഷിക്കാർക്കും കനത്ത ആഘാതമേൽപ്പിക്കുന്ന പലിശ ഇളവ് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ പേരാമ്പ്ര മണ്ഡലം സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കടിയങ്ങാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഐ വി ശശാങ്കൻ നഗറിൽ മുതിർന്ന നേതാവ് സി.പി രാഘവൻ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ഒ.ടി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ സമ്മേളനം ഉൽഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് കെ.നാരായണക്കുറുപ്പ് ,കെ.കെ.ഭാസ്കരൻ ,ബാബു കൊളക്കണ്ടി, രാജു തോട്ടും ചിറ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപാലകഷ്ണൻ തണ്ടോ റപ്പാറ വരവു  ചെലവ് കണക്കും അവതരിപ്പിച്ചു.രാമകൃഷണൻ കേളോത്ത് രക്തസാക്ഷി പ്രമേയവും, ഗംഗാധരൻ കൊയിലോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ശശി കൂത്താളി, കെ.എം രവീന്ദ്രൻ, വി.കെ.ബാലൻ, ഇ.കെ.രാജൻ, കെ.സി ബാലകൃഷ്ണൻ, മനോജ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി യൂസഫ് കോറോത്ത് (സെക്രട്ടറി) ടി.ശിവദാസൻ, രാമകൃഷ്ണൻ കേളോത്ത് (ജോ. സെക്രട്ടറിമാർ, ഒ.ടി.രാജൻ (പ്രസിഡണ്ട്) ടി.കെ വിജയൻ ,പ്രേമൻ നടുക്കണ്ടി (വൈ.പ്രസിഡണ്ടുമാർ ) ഗോപാലകൃഷ്ണൻ തണ്ടോ റപ്പാറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പി.ശിവദാസൻ സ്വാഗതവും, സി.പി ശ്രീധര വാര്യർ നന്ദിയും പറഞ്ഞു.
മലയോര മേഖലയിലെ വന്യമൃഗശല്യം തടയുക, പ്രളയകെടുതിയിൽ പെട്ടവർക്ക് നൽകാനുള്ള ദുരിതാശ്വാസ തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന ജൈവവളത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.