ഡോ.പി.എ ലളിത യ്ക്കും പാലക്കണ്ടി അബ്ദുൽ ലത്തീഫിനും കർമ്മശ്രീമതി, കർമ്മശ്രീ പുരസ്കാരങ്ങൾ സമ്മാനിച്ചു.

എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ചെയർപേഴ്സനും സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ.പി എ ലളിതയ്ക്ക്എം.കെ.രാഘവൻ എം.പി പുരസ്ക്കാരം സമ്മാനിച്ചു


അത്തോളി: എരഞ്ഞിക്കൽ സി.എച്ച് ചാരിറ്റി സെന്ററിന്റെ പ്രഥമ കർമ്മശ്രീമതി, കർമ്മശ്രീ പുരസ്കാരങ്ങൾ എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ചെയർപേഴ്സനും സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ.പി എ ലളിതയ്ക്കും വിദ്യാഭാസ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ പാലക്കണ്ടി അബ്ദുൽ ലത്തീഫിനും എം.കെ.രാഘവൻ എം.പി സമ്മാനിച്ചു.അനുബന്ധമായി എം.ഇ.എസ് ജില്ലാ കമ്മിറ്റിയും എം.ഇ.എസ് മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഒരുക്കിയ മെഗാമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും എം.പി നിർവ്വഹിച്ചു.നിരാശ്രയർക്ക് താങ്ങും തണലുമായി നിൽക്കുന്ന മാതൃകാ പ്രസ്ഥാനമായി സി.എച്ച് ചാരിറ്റി സെന്റർ മാറി കഴിഞ്ഞിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇവിടുത്തുകാരിയല്ലെങ്കിലും കർമ്മം കൊണ്ട് കോഴിക്കോടിനെ ധന്യമാക്കിയ മഹതിയാണ് ഡോ.പി.എ ലളിത.ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അവർ കടന്നു വരുന്ന രോഗികൾക്ക് വാക്കുകൾ കൊണ്ടും ചികിത്സകൊണ്ടും ആശ്വാസം പകരുന്ന അമ്മയാണ്. ഇതു പോലുള്ള അമ്മമാരും ഡോക്ടർമാരുമാണ് നമുക്കു വേണ്ടത്. വളർന്നു വരുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള മുന്നണി പ്രവർത്തകനാണ് പാലക്കണ്ടി അബ്ദുൽ ലത്തീഫ്. അദ്ദേഹത്തെ പോലുള്ള ആളുകൾ പൊതുരംഗത്ത് നമുക്ക് അനിവാര്യമായി നിൽക്കുന്ന ഘട്ടത്തിലാണ് തീർച്ചയായും അദ്ദേഹത്തെ പ്രഥമ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നവർ തുടർചികിത്സ ലഭ്യമാകുന്ന പദ്ധതിക്ക് കൂടി രൂപം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സ്വകാര്യ ആശ് പത്രികൾ നിർബന്ധമായും പത്തു ശതമാനമെങ്കിലും പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കുന്നതിനെ കുറിച്ച് ആലോചിക്കണം.അത്തരം കാര്യങ്ങൾ സമൂഹത്തിൽ ചർച്ചയുണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്കാര ജേതാക്കൾക്ക് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി ചെയർമാൻ എം.രാധാകൃഷ്ണൻ പ്രശംസ പത്രം സമർപ്പിച്ചു.കുവൈത്ത് കെ.എം.സി.സി സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മലബാർ ഹോസ്പിറ്റൽ സി.ഇ.ഒ സുഹാസ് പോള എന്നിവർ പൊന്നാട ചാർത്തി. പുരസ്കാര ജൂറി അംഗവും മുതിർന്ന പത്രപ്രവർത്തകനുമായ കമാൽ വരദൂർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. സെന്റർ പ്രസിഡന്റ് വി.മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു.ആദിദേവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മുൻ പി.എസ്.സി അംഗം ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു.മുതിർന്ന മുസ് ലിം ലീഗ്, വനിത ലീഗ് പ്രവർത്തകരായ പി.അബൂബക്കർ ,സാബിറ പൈക്കാട്ട് എന്നിവരെ ആദരിച്ചു.കോർപ്പറേഷൻ കൗൺസിലർമാരായ എം.പി പത്മനാഭൻ, ഹാജറ കറ്റേടത്ത്, പ്രൊഫ.ടി.എം രവീന്ദ്രൻ, മാട്ടുവയൽ അബ്ദുറഹിമാൻ, ടി.ടി ജയദേവൻ, ടി.മുജീബ്, വി.ടി രമേശ് ബാബു, കെ.പി അബ്ദുറസാഖ്, ടി.മുസ്തഫ സംസാരിച്ചു. ഡോ. പി.എ ലളിത, പാലക്കണ്ടി അബ്ദുൽ ലത്തീഫ് മറുപടി പ്രസംഗം നടത്തി. സെന്റർ സെക്രട്ടറി വി.സി അസ്ഹർ അബ്ദുല്ല സ്വാഗതവും ട്രഷറർ കെ.മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
ചിത്രം: എരഞ്ഞിക്കൽ സി.എച്ച് ചാരിറ്റി സെന്റർ ഏർപ്പെടുത്തിയ കർമ്മശ്രീമതി, കർമ്മശ്രീ പുരസ്കാരങ്ങൾ ജേതാക്കളായ ഡോ. പി.എ ലളിത, പാലക്കണ്ടി അബ്ദുൽ ലത്തീഫ് എന്നിവർക്ക് എം.കെ രാഘവൻ എം.പി സമ്മാനിച്ചപ്പോൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.