ജനശക്തി ലൈബ്രറി പുസ്തക ശേഖരണത്തിന്റെയും, ഗൃഹപുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം നടന്നു

കൊയിലാണ്ടി:ജനശക്തി ലൈബ്രറി നാൽല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പുസ്തക ശേഖരണത്തിന്റെയും, ഗൃഹ പുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം ലൈബ്രറി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ നടന്നു.
നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി വി.കെ. പത്മിനിക്ക് പുസ്തകം നൽകി കൊണ്ട്, പ്രശസ്ത സാഹിത്യകാരൻ പ്രാഫ. കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറിയുടെ ഗൃഹ പുസ്തക വിതരണ പദ്ധതി ഓട്ടൂര് ശ്രീമതി. ജിഷ്ണ പ്രവീണിന് പുസ്തകം നൽകി കൊണ്ട് ശ്രീ. എൻ.വി. വത്സൻ മാസ്റ്ററും ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെ.സുഗുണൻ, ജയപ്രകാശ് ഓട്ടൂര് പത്മനാഭൻ കുനിയിൽ, രംഭ രവി, വേണുഗോപാൽ കെ, രാജേന്ദ്രൻ . പി, ശശിധരൻ കൈപ്പുറത്ത്, വിജയൻ . പി.വി, ശിവദാസൻ ടി.എം. വിഭാസ് കുമാർ ഒ, ശങ്കരൻ. കെ എന്നിവർ പങ്കെടുത്തു.

നഗരസഭാ വൈസ് ചെയർ പേഴ്സൺ വി.കെ. പത്മിനിക്ക് പുസ്തകം നൽകി കൊണ്ട്, പ്രശസ്ത സാഹിത്യകാരൻ പ്രാഫ. കല്പറ്റ നാരായണൻ മാസ്റ്റർ പുസ്തകശേഖരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.