അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാർഷികാഘോഷം  ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാർഷികാഘോഷം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അത്തോളി: ഗ്രാമപഞ്ചായത് ഭരണസമിതിയുടെ നാലാം വാർഷികാഘോഷം തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. അജൈവ മാലിന്യശേഖരണ കേന്ദ്രത്തിന്റ ഉദ്ഘാടനവും, ലൈഫ് പദ്ധതി ഒന്ന്, രണ്ട് ഘട്ട പൂർത്തീകരണ പ്രഖ്യാപനം എന്നിവ മന്ത്രി നിർവഹിച്ചു. പഞ്ചായത്തിന്റ വിവിധ പദ്ധതികൾക്കുളള സ്ഥലം സംഭാവന നൽകിയവർ, രാജ്യ പുരസ്കാർ ജേതാക്കൾ, വരൾച്ച കാലത്ത് കുടിവെള്ളം വിതരണം നടത്തിയ സന്നദ്ധ സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഐ.എസ്.ഒ നേടിയ അത്തോളി ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വിതരണം ചെയ്തു.പഞ്ചായത്ത് സെക്രട്ടരി എൻ.പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വേലായുധൻ, വികസന കാര്യ അധ്യക്ഷൻ എൻ.വി മോഹനൻ, ജില്ല പഞ്ചായത്ത് അംഗം എ.എം വേലായുധൻ, എം.പി സുനിൽകുമാർ, വിജില സന്തോഷ്, കെ.കെ ബാബു മാസ്റ്റർ, ടി.ഗണേശൻ, സി.എം സത്യൻ, ടി.കെ കൃഷ്ണൻ, ടി.കെ കരുണാകരൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി ജിഷിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.