ഭരണഘടന സംരക്ഷണ റാലി നടത്തി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൻ
 ജനാവലി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടത്തി .പൈതോത്ത് നിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു .
റാലിതണ്ടോറപ്പാറയിൽ സമാപിച്ചു .റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അസൻ കുട്ടി ഉദ്ഘാടനം ചെയ്തു .മോഹൻദാസ് ഓണിയിൽ അധ്യക്ഷത വഹിച്ചു .മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ആർ ശശി മുഖ്യ പ്രഭാഷണം നടത്തി .മതപരമായി ജനസമുദായങ്ങളെ വി ഭാഗീയവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഭരണഘടന വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ ചെറുത്തു നിൽപ്പുണ്ടാവുമെന്നും ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വര
തയെയും തകർക്കാനുള്ള ശ്രമം വി
ല പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുളക്കണ്ടി കുഞ്ഞ
മ്മത് സ്വാഗതം പറഞ്ഞു. റാലിയ്ക്ക് കെ നാരായണൻ ,ശശി കിഴക്കൻ പേരാമ്പ്ര, തണ്ടോറ ഉമ്മർ ,
കെ.എം ബാലകൃഷ്ണൻ അബ്ദുള്ള ബൈത്തുൽ ബർക്ക തുടങ്ങിയവർ നേതൃത്വം നൽകി.


പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഹുജന റാലി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.