ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം.

ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം

പേരാമ്പ്ര: ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങൾ പൊതു സാമൂഹം തിരിച്ചറിയണമെന്നും ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് മാസ്റ്റർ, ബാങ്ക് സെക്രട്ടറി വി.വി.ഗംഗാധരൻ, വൈസ് പ്രസിഡന്റ് പി.സി സുരാജനും, സി.ഡി.വിജു എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്റെ വളർച്ചയിൽ വിറളി പൂണ്ടാണ് പേരാമ്പ്രയിലെ സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് അഴിമതിയാരോപണം ഉന്നയിക്കുന്നത്. ക്ലാസ് വൺ സൂപ്പർ ട്രേഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ 151 കോടിയുടെ നിക്ഷേപമുണ്ട്. 263 കോടി രൂപയാണ് വായ്പയായി നൽകിയത്.ചിട്ടിക്ക് സമാനമായ 55 ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമൽ നിന്നായി കമീഷൻ ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം 1.8 കോടി രൂപയാണ് വരുമാനം. പേരാമ്പ്രയിൽ കർഷക സേവന കേന്ദ്രം, ഫാർമേഴ്സ് സൂപ്പർമാർക്കറ്റ്,യാത്രാക്ലേശം പരിഹരിക്കാന്‍ ബസ് സർവീസ് , ടൂറിസം സെന്റർ എന്നിവയും .പ്രവർത്തിക്കുന്നു. 17 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. പഞ്ചായത്തിലെ ക്യാൻസർ വൃക്കരോഗബാധിതരായ 80 പേർക്ക് മാസം തോറും 1000 രൂപ പെൻഷൻ നൽകി വരുന്നു.കൂടാതെ 200 ബിരുദാനന്തര വിദ്യാർഥികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പും, തൊഴിൽ രഹിതരായ 20 പേർക്ക് തൊഴിൽ സംരംഭം ആരംഭിക്കാൻ 50,000 രൂപ വീതം പൊതുനന്മ ഫണ്ടിൽ നിന്നും നൽകി. മുതുകാട് ‘ഗവ.ഐ ടി ഐ ആരംഭിക്കാൻ ബാങ്കിന്റെ ഒരേക്കർ സ്ഥലത്തുള്ള കെട്ടിടം നവീകരിച്ചു നൽകി. ചക്കിട്ടപാറയിൽ ആരംഭിക്കുന്ന സ്പോർട്സ് കോംപ്ലക്സിന്റെ പ്രാഥമിക ചെലവുകൾ ബാങ്ക് എറ്റെടുത്തു. പേരാമ്പ്ര പട്ടണത്തിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും നിലനിലനിൽക്കുന്ന സ്ഥലം ബൈപാസ് റോഡിനായി ഏറ്റെടുത്തിരുന്നു. ഈ സ്ഥാപനങ്ങൾ നിലനിർത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി തൊട്ടടുത്തുള്ള 42.7 സെന്റ് ഭൂമി വാങ്ങാൻ ബാങ്ക് 4,63,21400 രൂപ ചെലവഴിച്ചു.മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ തുകക്കാണ് സ്ഥലം വാങ്ങിയത്.വസ്തുവിന്റെ വില നിര്‍ണയത്തിന്റെ ഭാഗമായി സഹകരണ രജിസ്ട്രാര്‍, ജോയിന്റ് ഡയരക്ടര്‍, സഹകരണ കാര്‍ഷിക വികസന ബാങ്ക് വാല്യൂവേഷന്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം വാങ്ങിയത്.
സഹകരണ വകുപ്പിന്റെ മുൻകൂർ അനുമതിയോടെയും നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുമാണ് സ്ഥലം വാങ്ങിയത് .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.