സിപി ഐ പ്രതിഷേധ രാവ്.

പേരാമ്പ്ര: കേന്ദ്ര സർക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സി പി ഐ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ രാവ് സംഘടിപ്പിച്ചു .  ടാക്സി സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ചപ്രതിഷേധ രാവിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ പെങ്കെടുത്തു .പൗരത്വ ബില്ലിനെതിരെ ചിത്രകാരൻമാരുടെ കൂട്ടായ്മയും ഗാനാലാപനവും നടന്നു . സി പി ഐ നേതാവും പ്രഭാഷകനും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അജിത് കൊളാടി പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്തു .ഫാസിസ്റ്റുകൾ എക്കാലത്തും ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചവരാണെന്നും അവർ ജനാധിപത്യത്തെ മാനിക്കില്ലെന്നുംഅഭിപ്രായ സ്വാതന്ത്രത്തെ തടയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു .ഏകാധിപത്യ പ്രത്യയശാസ്തമാണ് ആർ എസ് എസ് ന്റെത് .പ്രവിശാലമായ ഹിന്ദു മതതത്വങ്ങൾക്ക് നിരക്കാത്ത സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത് .മൗര്യ രാജാക്കൻമാരും ഗുപ്ത രാജാക്കൻമാരും,മുഗൾ രാജാക്കൻമാരും, ഹിന്ദു ഭരണാധികാരികളും ഇന്ത്യയെ ഭരിച്ചത് ഇതര മതവിശ്വാസികളുടെ വിശ്വാസത്തെ മാനിച്ചാണ് .സാഹോദര്യവും സഹിഷ്ണുതയും അവരുടെ പ്രത്യേകതകളായിരുന്നു .എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ആർ എസ് എസ് നയമാണ്നടപ്പിലാക്കാനുദ്ദേശിക്കുന്നത് .ഇത് മതേതരത്വത്തിന് എതിരാണ് .മതമല്ല ഇന്ത്യയിൽ പൗരത്വത്തിന്റെ മാനദണ്ഡമാകേണ്ടത് .ഭരണഘടനാവിരുദ്ധമായ പൗരത്വ  ഭേദഗതിയെമത്തിനെ ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു മറ്റുറു നേതാക്കളായ ആർ ശശി.എ കെ ചന്ദ്രൻ മാസ്റ്റർ, അജോയ് ആവള, ബിനോയ്, ഘടകകക്ഷി നേതാക്കളായ എൻ പി ബാബു, ഒ.ടി ബഷീർ, ബേബി കാപ്പുകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു .സി പി ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ കുഞ്ഞിരാാമൻ സ്വാഗതം പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.