ഇന്ത്യയിലെ ജനങ്ങളുടെ സൗഹൃദത്തെ ഒരു ഫാഷിസ്റ്റ് ശക്തിക്കും തകര്‍ക്കാനാവില്ല: നാസര്‍ ഫൈസി കൂടത്തായി

എടവരാട് മേഖല എസ്വൈഎസ് കമ്മിറ്റി സംഘടിപ്പിച്ച സമസ്ത: പൗരത്വ സമ്മേളനം സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര : നൂറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍ പുലര്‍ത്തി പോരുന്ന സൗഹൃദത്തെയും ജാതി മത പരിഗണനകള്‍ക്കതീതമായ ഐക്യത്തെയും തകര്‍ക്കാന്‍ ഒരു ഫാഷിസ്റ്റ് ഭരണ കൂടത്തിനും സാധ്യമല്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രസ്താവിച്ചു. എടവരാട് മേഖല എസ്വൈഎസ് കമ്മിറ്റി സംഘടിപ്പിച്ച സമസ്ത: പൗരത്വ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് എടവരാട് മേഖല പ്രസിഡന്റ് ടി.കെ കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട്, സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ പ്രമോദ് കുമാര്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ജിജോയ് ആവള, എന്‍സിപി പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി ഇ.പി ദിനേശ് കുമാര്‍, എസ്വൈഎസ് എടവരാട് സെക്രട്ടറി പി. സൂപ്പി മൗലവി, വര്‍ക്കിങ് സെക്രട്ടറി റഷീദ് റഹ്മാനി, കെ.പി അഹമ്മദ് മൗലവി, കൈപ്രം മഹല്ല് പ്രസിഡന്റ് കെ. കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.