വലയസൂര്യഗ്രഹണത്തെ വരവേൽക്കാൻ പേരാമ്പ്ര ഒരുങ്ങി


2019 ഡിസംബർ 26 ന് സംഭവിക്കുന്ന വലയസൂര്യഗ്രഹണം ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ വ്യാപകമായി നടക്കുകയാണ്. ഗ്രഹണത്തെ കുറിച്ച് സാമാന്യ ജനങ്ങൾക്കുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ആദികാലം മുതൽക്കേ മനുഷ്യനെ ഏറെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതിഭാസമായിരുന്നു ഗ്രഹണങ്ങൾ, വിശേഷിച്ച് പൂർണ്ണ സൂര്യഗ്രഹണം. ജ്വലിച്ച് നിൽക്കുന്ന സൂര്യന്റെ ഒരറ്റം പതുക്കെ കറുത്തു തുടങ്ങുന്നു കുപ്പ് വ്യാപിച്ച ക്രമേണ സൂര്യനെ മുഴുവൻ മറയ്ക്കുന്നു ചുറ്റും ഇരുട്ട് വ്യാപിക്കുന്നു. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ പ്രാചീന മനുഷ്യന് കഴിഞ്ഞില്ല. അവിടെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾ കടന്ന് വന്നു.


ഗ്രഹണത്തെ കുറിച്ച് ശാസത്രിയ പഠനം നടത്തുകയും ആകാശത്ത് നടക്കുന്ന മനോഹരമായ ഈ നിഴൽ നാടകത്തിന്റെ രഹസ്യങ്ങൾകണ്ടെത്തുകയും ചെയ്തിരിക്കുന്നു മനുഷ്യർ.
എന്നിരുന്നാലും ഗ്രഹണത്തെ കുറിച്ച് ഇന്നും ചില അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു .ഇതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റ നേതൃത്വത്തിൽ വ്യാപകമായ ക്ലാസ്സുകൾ നടന്നുവരുന്നു. പേരാമ്പ്ര മേഖലയിൽ മാത്രം 100ൽ അധികം ക്ലാസുകൾ നടന്നു കഴിഞ്ഞു.
ഗ്രഹണത്തെ വരവേൽക്കാൻ വേണ്ടി പേരാമ്പ്രയിൽ വിളംബര ജാഥയും ബോധവൽക്കരണ പരിപാടിയും നടന്നു. പരിപാടിയ്ക്ക് പരിഷത്ത് നിർവ്വാഹക സമിതി അംഗം പി.എം. ഗീത, ജില്ല, സെക്രട്ടറി പി.കെ.സതീശ്, ടി.സുരേഷ്, പി.കെ.ബാലകൃഷ്ണൻ, കെ.കെ.മൂസ്സ . കെ.എം.രാജൻ, ടി.രാജൻ, ടി.ബാലകൃഷ്ണൻ എന്നിവർ നേത്യത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.