കിഴൂർ ജ്ഞാനോദയംവായനശാലകെട്ടിട ഉദ്ഘാടനം 26 ന്.

പയ്യോളി: കിഴൂർ ജ്ഞാനോദയം വായനശാല ആന്റ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ഡിസംബർ 26 ന് വൈകു: 3 .30 ന് സാഹിത്യകാരൻ എം മുകുന്ദൻ നിർവ്വഹിക്കും. നാട്ടുകാരനും ലൈബ്രറിയുടെ മുൻ അംഗവും സാഹിത്യ കാരനുമായ യു കെ കുമാരൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മണിയൂർ അകം നാടകവേദി അവതരിപ്പിക്കുന്ന ‘പ്രവാസി’ എന്ന ലഘു നാടകവും കാലിക്കറ്റ് ഉസ്മാൻ അവതരിപ്പിക്കുന്ന പഴയ ഗാനങ്ങളും, ഗസലും കോർത്തിണക്കിയ ഗാന നിശയും അരങ്ങേറും. 1954ൽകിഴൂരിലെ ചെറുപ്പക്കാരുടെ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കിഴൂർ ജ്ഞാനോദയം വായനശാല & ലൈബ്രറിക്ക് 65 വർഷത്തെ പ്രവർത്തന ചരിത്രമുണ്ട്. കിഴൂരിലെ ഒരു വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടും, വിരലിലെണ്ണാവുന്ന പുസ്തകങ്ങളുമായി പ്രവർത്തനമാരംഭിച്ചു.

കിഴൂർ തയ്യടുത്ത് കരുണാകരൻ വൈദ്യർ മുൻകൈയ്യെടുത്ത് കെ സി നാരായണൻ പ്രസിഡണ്ടും, കപ്പന കുഞ്ഞിരാമ മാരാർ സെക്രട്ടറിയും, സി കെ കേളു ലൈബ്രേറിയനു മായി രൂപം നൽകിയ കമ്മിറ്റി ആദ്യ കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള ഗ്രന്ഥശാല സംഘം സ്ഥാപകൻ പി എൻ പണിക്കറും, മാതൃഭൂമി മുൻ പത്രാധിപർ എൻ വി കൃഷ്ണവാര്യരും വായനശാല സന്ദർശിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ വായനശാല യുടെനേതൃ ത്വത്തിൽ നാടകങ്ങൾ, അക്ഷര ശ്ലോക സദസ്, അമ്പെയ്ത്ത് മത്സരം, എഴുത്തിനിരുത്ത് എന്നിവ നടത്താറുണ്ട്. ഇതിലെ ശ്രദ്ധേയമായ നാടകം ‘പച്ചനോട്ടും കഠാര ‘യും യു കെ കുമാരന്റ തക്ഷൻ കുന്ന് സ്വരൂപത്തിൽ ഇടം നേടിയിട്ടുണ്ട്. എട്ടായിരത്തോളം പുസ്തകങ്ങളും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ലഭ്യമാണ്.നിലവിൽവായനശാലയുടെ സാരഥികളായി പി ഹരിദാസൻ പ്രസിഡന്റും, പി വി അനിൽകുമാർ സെക്രട്ടറിയുമായ പതിനൊന്നംഗ ഭരണ സമിതിയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.