പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷ്യനും സംയുക്തമായി ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നൂതന സ്വയംസംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. സെപ്തം 30 നകം കുടുംബശ്രീ CDS മുഖേനയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുഖേനയോ അപേക്ഷകൾ നൽകണം –
സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രൊജക്റ്റ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി നൽകും.വ്യക്തികൾക്ക് 50,000 രൂപയും 3 അംഗ .ങ്ങൾ അടങ്ങിയ ഗ്രൂപ്പുകൾക്ക് 1,00,000 രൂപ വരെയും 4 ശതമാനം നിരക്കിൽ ധനസഹായവും അനുവദിക്കും. അപേക്ഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സ്റ്റാർട്അപ് വില്ലേജ് എൻ്റർപ്രണർഷിപ്പ് ഓഫീസുമായോ ബ്ലോക്ക് വുമൺവെൽഫെയർ ഓഫീസറുമായോ ബന്ധപ്പെടാവുന്നതാണ് – ഈ പദ്ധതി വഴി ബ്ലോക്ക് അതിർത്തിയിലെ 1000 പേർക്ക് തൊഴിൽ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

Leave a Reply