ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ജനിതക വൈകല്യങ്ങൾ അല്ലെങ്കിൽ പ്രായം വർദ്ധിക്കുന്നത് തുടങ്ങിയ കാരണങ്ങൾ പൊതുവെ ഹൃദയാഘാതത്തിന് കാരണമാകുന്നു. എന്നാൽ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചില ലക്ഷണങ്ങൾ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.വായ്ക്കുള്ളിൽ കാണുന്ന ചില ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായിരിക്കാമെന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്

ഫോർസിത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, മോണപഴുപ്പ് ബാധിച്ച ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. മോണയിലെ വീക്കവും ധമനികളിലെ വീക്കവും തമ്മിൽ ശക്തമായ ബന്ധമുള്ളതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇത് ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഹൃദ്രോഗങ്ങൾക്ക് ഇടയാക്കും.

ഈ പഠനത്തിന്റെ തുടക്കത്തിൽ, 304 സന്നദ്ധപ്രവർത്തകരുടെ ധമനികളുടെയും മോണകളുടെയും ടോമോഗ്രഫി സ്കാൻ ചെയ്തിരുന്നു. നാല് വർഷത്തിന് ശേഷം, ഈ ആളുകളെ വീണ്ടും സ്കാൻ ചെയ്തു. അതിൽ 13 പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. മോണപഴുപ്പ് ഉള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഗവേഷകർ പറയുന്നതനുസരിച്ച്, മോണപഴുപ്പ് രോഗത്തിന് മുമ്പ് അസ്ഥി പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ഹൃദ്രോഗസാധ്യത ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മോണയിൽ നീരുവന്ന ആളുകൾക്ക് മാത്രമാണ് ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയത്. 
 ഒരു വ്യക്തി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരാണെങ്കിൽ അത്തരം ആളുകൾ മോണപഴുപ്പ് രോഗത്തെ അവഗണിക്കരുത് എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 

Leave a Reply