കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൻ്റെ കീഴിൽ അനുവദിക്കപ്പെട്ട 2040 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം താലൂക്ക് കോൺ ഫറൻസ് ഹാളിൽ നടന്നു. ചടങ്ങിൽ ശ്രീമതി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടം നിർവഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ സിന്ധു സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസി. താലൂക്ക് സപ്ലൈ ഓഫീസർമാരായ മുരഹരക്കുറുപ്പ് ,അനിൽ കുമാർ.പി,റേഷനിംഗ് ഇൻസ്പക്ടർ രമേശൻ.ടി.പി എന്നിവർ പങ്കെടുത്തു.മുൻഗണനാ കാർഡുകൾ അനുവദിക്കപ്പെട്ട കാർഡ് ഉടമകൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply