ഇന്‍ഡോര്‍/ഔട്ഡോര്‍ എല്‍ഇഡികള്‍, ഗ്ളാസ്സിലുപയോഗിക്കുന്ന മെഷ് എല്‍ഇഡികള്‍, ഹോം തിയ്യറ്റര്‍ ടിവികള്‍ക്ക് ഉപയോഗിക്കുന്ന എല്‍ഇഡികള്‍ എന്നിങ്ങനെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സ് ‘ബി ബ്രൈറ്റി’ലൂടെ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

ദുബൈ: വിവിധ ബിസിനസ് മേഖലകളില്‍ ശ്രദ്ധേയ മുദ്രകള്‍ പതിപ്പിച്ച ബ്രോണെറ്റ് ഗ്രൂപ്പ് കംപ്ളീറ്റ് ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സ് എന്ന വാഗ്ദാനവുമായി ‘ബി ബ്രൈറ്റി’ന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യ ഷോറൂമിന് ദുബൈയില്‍ തുടക്കം കുറിച്ചു. മലബാര്‍ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി ‘ബി ബ്രൈറ്റി’ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീം, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഹാഷിം സൂപര്‍ മാര്‍ക്കറ്റ് എംഡി മായിന്‍കുട്ടി, മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍,കെ.പി ഹാരിസ്,കെ പി സഹീര്‍,  കെ.പി അബ്ദുല്‍ വാഫി, സല്‍മാന്‍ ഫാരിസ്, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
 
”ഡിജിറ്റല്‍ യുഗത്തിലാണ് നാം ഇന്നുള്ളത്. മുഴുവന്‍ ബോര്‍ഡുകളും സൈനേജുകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ നവകാലത്തിന് അനുയോജ്യമായ ബിസിനസ് മേഖലയിലേക്കാണ് ബ്രോണെറ്റ് ഗ്രൂപ്പ് കാലെടുത്തു വെച്ചിരിക്കുന്നത്. അതാണ് ‘ബി ബ്രൈറ്റ്’. ബി ബ്രൈറ്റിലൂടെ ഇന്ന് ഈ മേഖലയില്‍ എല്‍ഇഡി സ്‌ക്രീനിന്റെ മിഡില്‍ ഈസ്റ്റിലെ പ്രഥമ എക്സ്‌ക്ളൂസിവ് ഷോറൂം സാക്ഷാത്കരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് -ബ്രോണെറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍  കെ.പി സഹീര്‍ പറഞ്ഞു.

middle easts first be bright showroom started in dubai

ഐടി, ഫര്‍ണിച്ചര്‍, മെഡിസിന്‍സ്, ഫിനാന്‍സ്, ലൈഫ് സ്‌റ്റൈല്‍ മേഖലകളില്‍ നിന്നും എല്‍ഇഡി സ്‌ക്രീന്‍-സൈനേജ് വ്യവസായ മേഖലകളിലേക്ക് കൂടി ബ്രോണെറ്റ് ഗ്രൂപ്പ് കാലെടുത്തു വെച്ചിരിക്കുകയാണെന്നും മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് ബ്രോണെറ്റ് ഗ്രൂപ്പിന്റെ മുദ്രാവാക്യമെന്നും വ്യക്തമാക്കിയ അദ്ദേഹം, പുതിയ ബിസിനസ് മേഖലയില്‍ പരീക്ഷണം നടത്താനും ഇതുവഴി ബ്രോണെറ്റ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോര്‍/ഔട്ഡോര്‍ എല്‍ഇഡികള്‍, ഗ്ളാസ്സിലുപയോഗിക്കുന്ന മെഷ് എല്‍ഇഡികള്‍, ഹോം തിയ്യറ്റര്‍ ടിവികള്‍ക്ക് ഉപയോഗിക്കുന്ന എല്‍ഇഡികള്‍ എന്നിങ്ങനെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സ് ‘ബി ബ്രൈറ്റി’ലൂടെ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Leave a Reply