ചെന്നൈ: രജനി ആരാധകർ (Rajini Fans) കാത്തിരുന്നതുപോലെ മാസായി അണ്ണാത്തെ (Annaatthe) സിനിമയുടെ ട്രെയിലർ (Trailer) പുറത്തിറങ്ങി. രജനികാന്ത് (Rajinikanth) നിറഞ്ഞുനിൽക്കുകയാണ് പാട്ടും ഡാൻസും ആക്ഷൻ രംഗവുമായി ട്രെയിലറിലുടനീളം. സിരുത്തായി ശിവ (Siruthai Siva) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉടനീളം സൂപ്പർസ്റ്റാറിന്റെ മാസ് ആക്‌ഷൻ രംഗങ്ങളാണ്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയ ചിത്രമായിരിക്കും അണ്ണാത്തെ എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലർ.

ചിത്രത്തിൽ നയൻതായാണ് രജനിയുടെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുന്നു. സൂരി, മീന, ഖുശ്‍ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. നവംബർ 4 ന് ചിത്രം തീയറ്ററുകളിലെത്തും

തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ. ശിവയ്‍ക്കൊപ്പം രജനികാന്ത് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്. പ്രതീക്ഷകള്‍ വെറുതയാകില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് എത്തിയിരിക്കുകയാണ് ‘അണ്ണാത്തെ’യുടെ ട്രെയിലര്‍

വിവേക ആണ് രജനി ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ ഗാനം എഴുതിയത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ഗാനമാലപിച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിന് എത്തുന്നത്.

Leave a Reply