
മമ്മൂട്ടി (Mammotty) തെലുങ്കില്‍ നായകനായെത്തിയ ചിത്രമാണ് വൈ.എസ്.ആറിന്റെ ജീവിത കഥ പറഞ്ഞ യാത്ര. യാത്രയ്ക്ക് ശേഷം വീണ്ടും തെലുങ്കില്‍(telugu) അഭിനയിക്കുന്ന ചിത്രമാണ് ‘ഏജന്റ്'(agent). നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി(Akhil akkineni) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഏജന്റിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി ഹംഗറിയില്‍ (hungary) എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുന്നത്. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ഹംഗറിയിലെ ഷൂട്ടിംഗ്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി. കശ്മീര്‍, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും.