വിദേശ വമ്പന്മാരായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവരോട് പൊരുതി മികച്ച നേട്ടം കൊയ്ത് മീശോ. ധാരാളം ഫാഷന്‍ ആപ്പുകളുടേയും വെബ്സൈറ്റുകളുടേയും മത്സരത്തില്‍ രണ്ട് വര്‍ഷമായി മീശോ രംഗത്തുണ്ട്. അഫോര്‍ഡബ്ള്‍ ഫാഷനൊപ്പം വീട്ടിലിരുന്ന് സാധനങ്ങള്‍ മറിച്ച് വില്‍ക്കാന്‍ റീസെല്ലിംഗ് അവസരങ്ങള്‍ നല്‍കുന്ന മീശോ ആപ്പിന് വന്‍ പ്രചാരമാണ് നേടാനായത്. ഗ്രാമങ്ങളില്‍ പോലും മികച്ച സാന്നിധ്യമാകാന്‍ കഴിഞ്ഞ മീശോയുടെ മൂല്യം 2.1 ബില്യണ്‍ ഡോളര്‍ എത്തിയിരിക്കുകയാണ്. 2019 ലെ 700 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. 570 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിലൂടെയാണ് കമ്പനിയുടെ മൂല്യമുയര്‍ന്നത്.

Leave a Reply