പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐജി ലക്ഷ്മണക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീറ്റ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഐജി ലക്ഷ്മണയെ തിരിച്ചയച്ചു. ലക്ഷ്മണയോട് ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. എഡിജിപിമാര്‍ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോന്‍സനുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ. മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതിനിടയിലാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്.

Leave a Reply