പേരാമ്പ്ര:രാജ്യത്തെ ഏറ്റവും വലിയ സംഘടിത യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐ. ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പെയിൻ 22 യൂണിറ്റുകളിലായി ചിട്ടയോട് കൂടിയ പ്രവർത്തനം നടത്തി 37 മെമ്പർഷിൻ്റെ വർദ്ധന വോടു കൂടി 2685 അംഗങ്ങളെ ചേർത്ത് ഡിവൈഎഫ്ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പെയിൻ അവസാനിപ്പിച്ചു. മെമ്പർഷിപ്പ് സ്ക്രൂട്ടിനി ഫോറം ബ്ലോക്ക് മേഖലാ സെക്രട്ടറി ബിനിൽ രാജ് ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷിന് കൈമാറി. ബ്ലോക്ക് പ്രസിഡണ്ട് പി.എസ് പ്രവീൺ, രജിത്ത് എസ് യു, കെ.വി അനുരാഗ് എന്നിവർ സന്നിഹിതരായി.

Leave a Reply