ബാബര്‍ അസവും സംഘവും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് തടയണമെന്നും ധോണിയെ ബാറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശുഐബ് അക്തര്‍ പാകിസ്ഥാന്‍ ടീമിന് തമാശ രൂപേണ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാക് ടീം ജയിക്കണമെങ്കില്‍ കളി ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്ക ഗുളിക കൊടുക്കണമെന്നാണ് അക്തര്‍ പറഞ്ഞത്. ഒരു പ്രമുഖ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പാക് ടീമിന് നല്‍കാനുള്ള മൂന്ന് നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

ബാബര്‍ അസവും സംഘവും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് തടയണമെന്നും ധോണിയെ ബാറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നും അക്തര്‍ പറഞ്ഞു. ഇതിന് പിന്നാലെ പാക് ടീം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അക്തര്‍ സംസാരിച്ചു. പാക് ഓപ്പണര്‍മാര്‍ ആദ്യ 5-6 ഓവറുകളില്‍ ഡോട്ട് ബോളുകള്‍ പരമാവധി ഒഴിവാക്കണമെന്നും ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയില്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ടീമിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നത് ഉറപ്പാക്കണമെന്ന് അക്തര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യയ്‌ക്കെതിരെ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ആസിഫ് അലിയെയായണ് പാകിസ്ഥാന്റെ തുറുപ്പുചീട്ടായി അക്തര്‍ തിരഞ്ഞെടുത്തത്. അതേസമയം, പരിപാടിയില്‍ പങ്കെടുത്ത ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്

Leave a Reply