നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. 60 കൊല്ലം മുമ്പ് ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനമാണ് വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ
ദുരന്തങ്ങളുയരാന് കാരണം. ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന് വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.