ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ പ്രകടനം. വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരങ്ങള്‍ നടന്നത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച 660 ഇടങ്ങളിലാണ് സമരം നടന്നത്. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് നിയമം നടപ്പാക്കിയത്.

Leave a Reply