പേരാമ്പ്ര : തൊഴിലറപ്പ് പദ്ധതിയിലെ രാഷ്ട്രിയ വിവേചനം അവസാനിപ്പിക്കുക. വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കൂത്താളി പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തിൽ കുത്താളി ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ്ണ നടത്തി – ജനനന്മയ്ക്കായി കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതികൾ രാഷ്ട്രിയ പക്ഷപാതപരമായി വിതരണം ചെയ്യുന്ന ഭരണ സമിതിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ആരോപിച്ചു. തയ്യിൽ വിജയൻ അദ്ധ്യക്ഷതവഹിച്ചു. ഏ.ബാലചന്ദ്രൻ ,കെ.രാഘവൻ , ധനേഷ് പി കെ. എന്നിവർ സംസാരിച്ചു.അഖിൽ കുത്താളി, പി കെ രാജൻ, കെ സദാനന്ദൻ , രാഹുൽ പി കെ. കൃഷ്ണൻ പി കെ എന്നിവർ നേത്യത്വം നൽകി.

Leave a Reply