ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കള്‍. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഇന്ത്യ-പാക് മത്സരം നേരില്‍ കാണാന്‍ ദുബായിലെത്തിയിരുന്നു. 

‘ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉന്മേഷം നഷ്ടപ്പെടുത്തിയ സായാഹ്നത്തിലെ ആഹ്ലാദിക്കാന്‍ വക നല്‍കിയ ചില നിമിഷങ്ങള്‍. അരനൂറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ ഇത്തരത്തില്‍ പിന്തള്ളപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. പാകിസ്ഥാന് അഭിനന്ദനങ്ങള്‍. ഫൈനലില്‍ ഈ ഫലം നമ്മള്‍ തിരുത്തിയെഴുതണം!”. ശശി തരൂര്‍ പറഞ്ഞു. 

അതേസമയം, ജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. മത്സരത്തിലേയ്ക്ക് തിരിച്ചുവരാനും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടാനും എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഒപ്പം അടുത്ത മത്സരങ്ങള്‍ക്കായി ആശംസകളും നേരുന്നു”. അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply