കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിMMU യൂണിറ്റിലെ ജീവനക്കാർക്ക് സ്തുത്യർഹ സേവനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്നേഹാദരങ്ങൾ നല്കി. MMU യൂണിറ്റ് ഇതിനോടകം 3532 രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയും 429 രോഗികളെ കൃത്യമായി ചികിത്സാ പരിചരണം നടത്തുകയും ചെയ്തിട്ടുണ്ട്. 14000 ലതികം വാക്സിൻ പഞ്ചായത്തിൽ മാത്രംചെയ്യുകയും ചെയ്തിട്ടുണ്ട്

MMU വിലെ ഡോ: അരുണ കെ.സി,JHI അഞ്ജന കെ.കെ.,സിസ്റ്റർ ബി ജില പി,ധനൂപ് തറയിൽ എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് NP ബാബു ഉപഹാരം നൽകി.ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശശികുമാർ പേരാമ്പ്ര വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. സജീവൻ മാസ്റ്റർ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, പി.കെ.രജിത,ബ്ലോക്ക് മെമ്പർമാരായ പി.ടി. അഷറഫ്,ഗിരിജ ശശി,പ്രഭാശങ്കർ,വഹീദ പാറേമ്മൽ BDO പി.വി. ബേബി,മെഡിക്കൽ ഓഫീസർPR ഷാമിൻ
തറുവൈ ഹാജി,PRO സോയൂസ് ജോർജ്ജ്,മുതലായവർ ആശംസകൾ നേർന്നു.

Leave a Reply